District News
വെളപ്പായ പള്ളിയിൽ
വെളപ്പായ: സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ് ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റം ഫാ. ട്വിങ്കിൾ ഫ്രാൻസിസ് വാഴപ്പിള്ളി നിർവഹിച്ചു.
വികാരി ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ പേരാമംഗലം, മാത്യുസ് തലേക്കാടൻ, ജോസ് ചുങ്കത്ത്, ജനറൽ കൺവീനർ ജോയ് അന്തിക്കാടൻ, സപ്ലിമെന്റ് കൺവീനർ വിനോജ് പാറയ്ക്കൽ, ഫിനാൻസ് കൺവീനർ, സജി പുറത്തൂർ എന്നിവർ നേതൃത്വം നൽകി. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
വരാക്കര പള്ളിയിൽ
വരാക്കര: സൗത്ത് ഉണ്ണീശോ പള്ളിയില്‍ പരിശുദ്ധ ഉണ്ണിശോയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു. തിരുക്കര്മള്ക്ക് ഫാ. ബിജു ആലപ്പാട്ട് കര്മികത്വംവഹിച്ചു. ഫാ. സനല്‍ മാളിയേക്കല്‍ സന്ദേശം നല്കി. തൃശൂര്‍ കലാസദന്‍ ഒരുക്കിയ ഗാനമേളയുമുണ്ടായിരുന്നു. വികാരി ഫാ. ജെയ്സണ്‍ ചിറ്റിലപ്പിള്ളി, കൈക്കാരന് ബാബു ചേറു, ജോസ് വെളിയന്‍, റോണി ജെയിംസ്, ജനറല്‍ കണ്‍വീനര്‍ ലിറ്റോ ജോസ്, പ്രവീണ്‍ ജോസ്, ആന്‍സ് ആന്റോ എന്നിവര്‍ നേതൃത്വംനല്കി.
District News
ചാഴൂർ സെന്റ്് മേരീസ്
ചാഴൂർ: സെന്റ്് മേരീസ് പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ 22 ാമത് ഊട്ടുതിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. സിജോ കാട്ടൂക്കാരൻ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടർ ഡേവിസ് പട്ടത്തച്ചന്റെ നേതൃത്വത്തിൽ വാർഷിക ധ്യാനം നടത്തി. തിരുനാൾവരെ എല്ലാ ദിവസവും വൈകിട്ട് 6.30ന് ലദീഞ്ഞ്, നവനാൾ കുർബാനകൾ ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ ഏഴിന് രാവിലെ 10 ന് ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും സന്ദേശവും. തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും. വൈകീട്ട് ഏഴിന് ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴയുടെ തിരുമുറ്റ ബാൻഡ് വാദ്യം. തിരുനാൾ ജനറൽ കൺവീനർ ലിക്സൺ കൈമഠം, പബ്ലിസിറ്റി കൺവീനർ നിക്സൻ നീലങ്കാവിൽ, ട്രസ്റ്റിമാരായ ജെസ്റ്റിൻ തട്ടിൽ, മേജോ തട്ടിൽ, സണ്ണി തട്ടിൽ എന്നിവർ നേതൃത്വം നൽകും.
പട്ടിക്കാട് സെന്റ്് സേവിയേഴ്സ്
പട്ടിക്കാട്: സെന്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ ഉൗട്ടുതിരുനാളിന് കൊടിയേറി. പുല്ലഴി ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ ജിജോ വള്ളൂപ്പാറ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് ദിവ്യബലിയും ലദീഞ്ഞും നടന്നു. നാളെ വൈകീട്ട് 5.30 നുശേഷം ഉൗട്ടുനേർച്ച നടക്കും. വികാരി ഫാ. തോമസ് വടക്കൂട്ട്, കണ്‍വീനർ വർഗീസ് വട്ടംകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും.
ചേലക്കര സെന്റ്് ജോർജ്
യാക്കോബായ പള്ളി
ചേലക്കര: സെന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻപള്ളിയിലെ വലിയ പെരുന്നാളിനു ഫാ. കുര്യാക്കോസ് വൈദ്യൻപറമ്പിൽ കൊടിയേറ്റി. തുടർന്ന് പെരുന്നാൾ സപ്ലിമെന്റ് പ്രകാശനവും അരിവിതരണവും നടത്തി. രണ്ടു മുതൽ നാലുവരെ തീയതികളിലാണു പെരുന്നാൾ.
പെരുന്നാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റി സുനോജ് കുര്യാക്കോസ്, സെക്രട്ടറി മനേഷ് വർഗീസ്, കൺവീനർ പി.വി. ബാബു, ജോയിന്റ് കൺവീനർ സി.സി. ബൈജു, പെരുന്നാൾ സെക്രട്ടറി കെ.ജി. ഗീവർ, ഖജാൻജി ലീ ജേക്കബ്, പബ്ലിസിറ്റി കൺവീനർ തോമസ് പാലക്കോട്ട്, പള്ളിഭരണസമിതി അംഗങൾ എന്നിവർ നേ തൃത്വം നൽകും.
District News
വിളംബര ബൈക്ക്
റാലി നടത്തി
തൃശൂർ: ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു വിളംബര ബൈക്ക് റാലി നടത്തി. അതിരൂപത ഫിനാൻഷ്യൽ ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കത്തീഡ്രൽ ഭക്തസംഘടന ഏകോപനസമിതി സെക്രട്ടറി മാത്യൂ ഹാമിക്കു പതാക കൈമാറി ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, നടത്തുകൈക്കാരനും ജനറൽ കണ്‍വീനറുമായ ജോർജ് കവലകാട്ട്, കൈക്കാരൻമാരായ കെ.ഐ. റാഫി, പി.എൽ. സെബി, റോഷൻ ഡേവിസ്, ഹാപ്പി മത്തായി, ജോസ് ചിറ്റാട്ടുകര, സി.കെ. ജോയ്, ഏകോപനസമിതി ഭാരവാഹികളായ ഷാരോണ്‍ സൈമണ്‍, വിൽസണ്‍ മാങ്ങൻ, സിബി കണ്ണന്പുഴ, ഷിനോ സൈമണ്‍, നിതിൻ ഒൗസേപ്പ്, ഫെമി ബൈജു, ലൂസി സൈമണ്‍, ലിൻസി ആന്റണി പങ്കെടുത്തു.
ചാലിശേരിയിൽ
ഓർമപ്പെരുന്നാൾ
കൂറ്റനാട്: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് മോർ ഗ്രിഗോറിയസ് പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനു കൊടിയേറി.
വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കൊടിയേറ്റം നടത്തി. എട്ടിനും ഒൻപതിനുമാണ് പെരുന്നാൾ. ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടെറ്റസ് ഡേവിസ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.
പാറന്നൂർ
സെന്റ് ജോസഫ്
കേച്ചേരി: പാറന്നൂർ സെന്റ് ജോസഫ് ദേവാലയത്തിലെ കപ്പേളകളിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാൾ കൊടിയേറ്റത്തിനും ദിവ്യബലിക്കും ഫാ നിബിൻ തളിയത്ത് കാർമികത്വം വഹിച്ചു. 8 ,9 തീയതികളിലാണ് തിരുനാൾ. ഇടവക വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരന്മാരായ വി.ടി. ബാബു, ജിന്റോ തരകൻ എന്നിവർ നേതൃത്വം നൽകി.
District News
തൃശൂർ ലൂർദ് കത്തീഡ്രലിൽ
തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 139-ാം തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര നിർവഹിച്ചു. വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങുകൾക്കു തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറും നടത്തുകൈക്കാരനുമായ ജോർജ് കവലക്കാട്ട്, കൈക്കാരന്മാരായ കെ.എ. റാഫി, പി.എൽ. സെബി, റോഷൻ ഡേവിസ്, കമ്മിറ്റി ചെയർമാന്മാരായ ആന്റണി തോട്ടാൻ, ഷാജി പാനികുളം, ഡോ. ഇഗ്നേഷ്യസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
ആറുമുതൽ 10 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. ആറിനു രാത്രി ഏഴിനു മധ്യമേഖല ഡിഐജി ഹരിശങ്കർ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കും. തുടർന്ന് സ്നേഹസംഗമം.
ഏഴിനു വൈകീട്ട് 4.30 നു മരിയൻസമർപ്പണം, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, വിശുദ്ധരുടെ രൂപം എഴുന്നള്ളിക്കൽ. എട്ടിനു വൈകിട്ട് ഇടവകയിലെ 38 കുടുംബകൂട്ടായ്മകളിൽനിന്നു വാദ്യമേളങ്ങളോടെയുള്ള അമ്പ് ആഘോഷം 10.30 ന് കത്തീഡ്രലിൽ എത്തിച്ചേരും. ശേഷം തേരുമത്സരം.
ഒന്പതിനു രാവിലെ 10.30 ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി പൊന്തിഫിക്കൽ കുർബാന, വൈകീട്ട് 430 ന് ജപമാലപ്രദക്ഷിണം, 6.30 ന് ബസിലിക്കയിൽനിന്ന് ലൂർദ് കത്തീഡ്രലിലേക്കു പരിശുദ്ധ അമലോത്ഭവമാതാവിന്റെ കിരീടം എഴുന്നള്ളിപ്പ്. പത്തിനു രാവിലെ 7.30 നു മരിച്ചവർക്കുവേണ്ടി പാട്ടുകുർബാന, വൈകീട്ട് 6.30 നു തണ്ടർബീറ്റ്സ് മ്യൂസിക് ബാൻഡ് , ഒന്പതിനു ജീവകാരുണ്യപ്രവർത്തന ഫണ്ട് വിതരണം, 9.30 നു വർണമഴ എന്നിവ ഉണ്ടായിരിക്കും.
കണ്ണംകുളങ്ങര പള്ളിയിൽ
തൃശൂർ: കണ്ണംകുളങ്ങര ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. എട്ടുമുതൽ പത്തുവരെയാണ് തിരുനാൾ.
എട്ടിനു രാത്രി 10 ന് യൂണിറ്റുകളിൽനിന്നുള്ള അമ്പുപ്രദക്ഷിണം വാദ്യമേള അകമ്പടിയോടെ പള്ളിയിൽ സമാപിക്കും.
ഒന്പതിനു രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് എസ്ഡിവി മൈനർ സെമിനാരി റെക്ടർ ഫാ. ഷിന്റോ തോബിയിൽ മുഖ്യകാർമികനാകും. മണ്ണുത്തി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജിമ്മി പോന്നത്ത് സന്ദേശം നൽകും.
വൈകീട്ട് 5.30നു പ്രദക്ഷിണം. പത്തിനു വൈകീട്ട് 6.30 ന് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കിരീടം എഴുന്നള്ളിപ്പ് രാത്രി 10 നു പള്ളിയിൽ സമാപിക്കും.
വികാരി ഫാ. ജിയോ ചെരടായി, കൈക്കാരന്മാരായ ജോസ് അറയ്ക്കൽ, പോൾസൺ കൊമ്പൻ, ജനറൽ കൺവീനർ വർഗീസ് കാട്ടാശേരി, കൺവീനർമാരായ ജോർജ് അലക്സ് മഞ്ഞക്കാലയിൽ, ജോൺസൺ മീൻപറമ്പിൽ, ജിത്ത് ആന്റോ അറയ്ക്കൽ, ഡിറ്റു ജോൺസൺ, അർജുൻ സേവിയർ, എബിൻ ജോൺസൺ എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകും.